"താത്കാലിക പരാജയത്തിന്റെയോ, നിര്‍ഭാഗ്യത്തിന്റെയോ രൂപത്തിലായിരിക്കും പലപ്പോഴും അവസരങ്ങള്‍ നമ്മെ തേടിയെത്തുക" നെപ്പോളിയന്‍ ഹില്‍
"ചിന്തകളുടെമേല്‍ വിജയം നേടുന്നതിലൂടെ മാത്രമെ ആര്‍ക്കും അച്ചടക്കം സ്വജീവിതത്തില്‍ ആരംഭിക്കാനാവു. ചിന്തകളെ നിയന്ത്രിക്കാനാവാത്തവര്‍ക്ക് പ്രവൃത്തിയെ നിയന്ത്രിക്കാനാവില്ല. അച്ചടക്കബോധം, ആദ്യം ചിന്തിക്കുവാനും പിന്നീട് പ്രവര്‍ത്തിക്കുവാനും സഹായിക്കും". നെപ്പോളിയന്‍ ഹില്‍
'പരുന്തിനെ ഉന്നംവെച്ച് കുന്തം എറിഞ്ഞ് പാറയില്‍ തട്ടുന്നതിനേക്കാള്‍ നല്ലതല്ലേ ചന്ദ്രനെ ലക്ഷ്യമാക്കി എറിഞ്ഞ് ഒരു പരുന്തിനെയെങ്കിലും വീഴ്ത്തുന്നത്?' ഓഗ് മാന്‍ഡിനോ
'സ്വന്തം സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കുള്ളതാണ് നാളെകള്‍' എലിനോര്‍ റൂസ് വെല്‍ട്ട്
"നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം നാം ചെയ്യുകയാണെങ്കില്‍, നാം നമ്മെ തന്നെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തിയേക്കും". തോമസ് ആല്‍വ എഡിസണ്‍
"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" തോമസ് ആല്‍വ എഡിസണ്‍
"പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനം, തൊണ്ണൂറ്റിയൊൻപതു ശതമാനം കഠിനാധ്വാനം."തോമസ് ആല്‍വ എഡിസണ്‍
പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത്:
"★കുഞ്ഞുണ്ണി മാഷ് ■വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
"★കുഞ്ഞുണ്ണി മാഷ് ■പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
"★കുഞ്ഞുണ്ണി മാഷ് ■എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
"★ബെർതോൾഡ് ബ്രെഹ്ത് ■വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്.
"★ക്രിസ്റ്റ്ഫർ മോർളി ■പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്
"★പ്രാങ്ക് സാപ്പ ■ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
"★മാർക്ക് ട്വയ്ൻ ■നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
"★മാർക്ക്ട്വൈൻ ■ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
"★ഫ്രാൻസിസ് ബേക്കൺ ■ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
"★ലൂയി ബോർജ്ജേ ■എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
"★സാമുവൽ ബട്ലർ ■പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
"★റൊബർട്ട്സൺ ഡേവിഡ് ■നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
"★ജോസഫ് അഡിസൺ ■ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
"★ജോൺബർജർ ■ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
"★എഡ്വേഡ് ലൈട്ടൺ ■അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
"★ജോൺ ചീവർ ■വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.
"★എഡ്വേഡ് ഗിബൺ ■ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന
"ഒരാൾക്ക് മീൻ കഴിക്കാൻ കൊടുത്താൽ ,നിങ്ങൾക്ക് ഒരു ദിവസതെ ആഹാരം കൊടുക്കാൻ കഴിയും മീൻ പിടിക്കാൻ ഒരു മനുഷ്യനെ പഠിപ്പിക്കുക എന്നാൽ അവന്റെ ജീവിതകാലം മുഴുവൻ അവനു ഭക്ഷിക്കാൻ കഴിയും" Chinese Proverbs
"ഒന്നും അസാധ്യമല്ല" എന്ന വാക്ക് തന്നെ പറയുന്നു "എനിക്ക് എല്ലാം സാധ്യമാണ്" Audrey Hepburn
"മറ്റുള്ള ആളുകൾ എന്തുചെയ്യുന്നു, പറയുന്നു എന്നു നോക്കാതെ, മുഖത്തൊരു പുഞ്ചിരിയോടെ അതെല്ലാം സ്വീകരിക്കുക, നിങ്ങളുടെ ജോലിയിൽ വ്യാപൃതരാവുക. " - മദർ തെരേസ
"ഒരു ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് ഒരു ഉത്തേജനം ഉണ്ടെങ്കിൽ, നിങ്ങൾ 5 സെക്കൻഡിനകം ശാരീരികമായി നീങ്ങണം അല്ലെങ്കിൽ നിങ്ങളുടെ തലച്ചോറ് ഈ ആശയം കൊല്ലും. - മെൽ റോബിൻസ്
സന്തോഷമാണ് നിങ്ങളുടെ സ്വഭാവം.അത് ആഗ്രഹിക്കുന്നത് തെറ്റല്ല. ഉള്ളിലുള്ളപ്പോൾ അത് പുറത്ത് അന്വേഷിക്കുക എന്നതാണ് തെറ്റ്, Ramana Maharshi
സന്തുഷ്ടനായ മനുഷ്യന്റെ ലോകം അസന്തുഷ്ടനായ മനുഷ്യന്റെ ലോകത്തിൽ നിന്ന് വ്യത്യസ്തമാണ് , Wittgenstein